KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആനക്കല്ല് – പൊടിമറ്റം റോഡിൽ ഗർത്തം ; അപകട മുന്നറിയിപ്പ് ബോർഡ്‌ സ്ഥാപിച്ചു.

കാഞ്ഞിരപ്പള്ളി : ആനക്കല്ല് – പൊന്മല – പൊടിമറ്റം റോഡിൽ സിഎംസി മഠത്തിനു സമീപത്തെ കലുങ്കിനോടു ചേർന്ന് റോഡിൽ ഗർത്തം രൂപപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ കനത്ത മഴയിലാണ് ഗർത്തം രൂപപ്പെട്ടത്. നിരവധി വാഹനങ്ങൾ കട ന്നു പോകുന്ന റോഡിൽ ഗർത്തം രൂപപ്പെട്ട ഭാഗം കൂടുതൽ ഇടിയുന്ന നിലയിലാണ്.

മുണ്ടക്കയം ഭാഗത്തു നിന്നും ദേശീയ പാത വഴി എത്തുന്ന വാഹനങ്ങൾ കാഞ്ഞിരപ്പള്ളി ടൗണിലെത്താതെ ഈരാറ്റുപേട്ട റോഡിലേക്ക് നേരിട്ട് പോകാവുന്ന റോഡിലാണ് ഗർത്തം രൂപപ്പെട്ടത്. ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ പോകുന്ന റോഡാനിത്.

അപകട മുന്നറിയിപ്പിനായി നാട്ടുകാർ ഗർത്തത്തിൽ വാഴ നാട്ടി. പൊലീസ് അപകട മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചു.

കേന്ദ്ര സർക്കാരിന്റെ പി.എം.ജി.എസ്.‌വൈ. പദ്ധതിയിലുൾപ്പെടുത്തി 2022ലാണ് റോഡ് നവീകരിച്ചത്. റോഡിൽ രൂപപ്പെട്ട ഗർത്തം അപകടസാധ്യതയുള്ളതാണെന്ന് കണ്ടെത്തിയതോടെ പരിശോധനാ റിപ്പോർട്ട് തഹസിൽദാർക്ക് സമർപ്പിക്കുമെന്ന് വില്ലേജ് ഓഫീസർ മുഹമ്മദ് ഇക്ബാൽ പറഞ്ഞു.

error: Content is protected !!