KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എയ്ഞ്ചൽസ് വില്ലേജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം.

വാഴൂർ: എയ്ഞ്ചൽസ് വില്ലേജിലെ ആശാനിലയം സ്പെഷൽ സ്കൂളിൽ എയ്ഞ്ചൽസ് ഗാർഡൻ പ്രാരംഭ ഇടപെടൽ ഫെസിലിറ്റിയുടെ ഉദ്ഘാടനം, സുവർണ ജൂബിലി ലോഗോ പ്രകാശനം, യൂട്യൂബ് ചാനൽ ലോഗോ ലോഞ്ച്, ജൂബിലി ദീപം തെളിയിക്കൽ, ഏയ്ഞ്ചൽസ് കാരുണ്യ സ്പർശം സഹായ നിധി പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ അധ്യക്ഷത വഹിച്ചു.

ഇന്ത്യയിൽ ആദ്യമായി ഭിന്നശേഷി മേഖലയിൽ വിവിധ തൊഴിൽ സംരംഭങ്ങളിൽ ജോലി ചെയ്യുന്ന ഭിന്നശേഷിയുള്ള യുവജനങ്ങൾക്ക് ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളോടെ തൊഴിൽ നൽകി അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കുന്നതിന്‍റെ ഭാഗമായി എയ്ഞ്ചൽസ് വില്ലേജിൽ ജോലി ചെയ്യുന്നവർക്ക് ഇ.എസ്.ഐ, പിഎഫ് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
അൽ-അസ്ഹർ മെഡിക്കൽ കോളജിലെ പീഡോഡോന്‍റിക്സ് വിഭാഗം മേധാവി ഡോ. പ്രിജിത അലക്സ് വിദ്യാർഥികൾക്ക് ഇലക്ട് ട്രിക്ക് ടൂത്ത് ബ്രഷുകൾ വിതരണം ചെയ്തു. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. അഞ്ജന രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു.
ഡയറക്ടർ ഫാ. റോയി വടക്കേൽ, അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. തോമസ് കണ്ടത്തിൽ, ഫാ. റോയി കാരക്കാട്ട്, ഡോ. എ. ടി. ത്രേസ്യക്കുട്ടി, ഡോ. ജിനോ അരുഷി, സുശീല എന്നിവർ പ്രസംഗിച്ചു.

error: Content is protected !!