KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സമഗ്രമായ ഒരു വിദ്യാഭ്യാസനയം പ്രാബല്യത്തിൽ വരുത്തും : പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ എം.ജെ.

കാഞ്ഞിരപ്പള്ളി: സമഗ്രമായ ഒരു വിദ്യാഭ്യാസ നയം പ്രാബല്യത്തില്‍ വരുത്തുമെന്ന്‌ പൂഞ്ഞാര്‍ നിയോജകമണ്‌ഡലം എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ എം.ജെ. പറഞ്ഞു . ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിലെ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാചടങ്ങും വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്ററി ജനാധിപത്യം, നിയമനിർമ്മാണ സഭ, ജൂഡീഷ്യറി തുടങ്ങി വിവിധ ഭരണസംവിധാനങ്ങളെയും അവയുടെ പ്രവർത്തനങ്ങളെയും കുറിച്ച്‌ എം.എൽ .എ. വിദ്യാര്‍ത്ഥികളോട്‌ വിശദീകരിച്ചു. ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റാസയൻസും സംയോജിപ്പിച്ചുകൊണ്ടുള്ള വിപുലമായ സംവിധാനങ്ങളാണ്‌ ഭാവിയില്‍ വിവിധ മേഖലകളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയെന്നും ഉയർന്നതലത്തിൽ ചിന്തിക്കാനുള്ള കഴിവും പ്രാപ്‌തിയും വിദ്യാർത്ഥികൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാനേജര്‍ ഫാ. ജോസഫ്‌ പൊങ്ങന്താനത്തിന്റെ അധ്യക്ഷതയില്‍ ചേർന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ. ജോഷി വാണിയപ്പുരയ്‌ക്കൽ , മുൻ സ്‌കൂൾ ക്യാപ്‌റ്റൻ ഫെലിക്‌സ്‌ ജസ്റ്റിൻ , പുതിയതായി സ്ഥാനമേറ്റ ക്യാപ്‌റ്റൻ കൃഷ്‌ണദേവ്‌ പി.ആർ, വൈസ്‌ ക്യാപ്‌റ്റൻ എമ്മ അന്ന ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!