ദുബായിൽ വച്ച് മരണപെട്ട ചാലക്കുഴിയിൽ രഞ്ജിൻ സി. ജോൺസൺന്റെ സംസ്കാരം തിങ്കളാഴ്ച .
എരുമേലി : ദുബായിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട എരുമേലി പമ്പാവാലി എരുത്വാപ്പുഴ സ്വദേശി ചാലക്കുഴിയിൽ രഞ്ജിൻ സി. ജോൺസൺ (41) ന്റെ മൃതദേഹം ഞായറാഴ്ച (12.07.2026) വൈകിട്ട് അഞ്ചിന് എരുത്വാപ്പുഴയിലുള്ള ഭവനത്തിൽ എത്തിച്ച ശേഷം സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (13.07.2026) രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് 12 മണിക്ക് കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് പഴയ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
10 വർഷമായി യുഎഇയിൽ പ്രവാസിയായ രഞ്ജിൻ ദുബായിലെ ഒരു ഷിപ്പിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം ദുബായിൽ ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സി.പി. ജോൺസൺ – ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റിയ എലിസബത്ത്. മകൾ: ഇവലിന മറിയം രഞ്ജിൻ.
