KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂൾ ഫിഫാ ലോകകപ്പ് ഫുടബോൾ ആവേശത്തേരിൽ.

കാഞ്ഞിരപ്പള്ളി : തങ്ങളുടെ ഇഷ്ട ടീമിനായി ഗോൾ അടിച്ച് , ആ ഗോൾ അവർക്കായി സമർപ്പിക്കുവാൻ, കുട്ടികൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ് കുന്നുംഭാഗം സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂൾ. ആയിരം ഗോൾ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഗെയിമിൽ, സ്മാർട്ട് ഗോൾ പോസ്റ്റു, മോണിറ്ററും ഒരുക്കിയാണ് ലോകകപ്പ് ഫുടബോൾ ആവേശത്തിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂൾ, പങ്കുചേരുന്നത്.

കുട്ടികൾക്കും രക്ഷിതാക്കൾക്കും, സ്മാർട്ട് പോസ്റ്റിലേക്ക് ഗോൾ അടിക്കുവാനുള്ള അവസരം ഉണ്ട് . ഗോൾ നേടുന്ന കുട്ടികൾക്ക് തങ്ങളുടെ ഇഷ്ട ടീമിന് ആ ഗോൾ സമ്മാനിക്കുവാനും അവസരമുണ്ട് . സ്‌കൂളിലെ, ഡിപ്പാർട്മെന്റ് ഓഫ് റോബോട്ടിക്‌സ് എ ഐ ലാബിലെ അധ്യാപകരും , വിദ്യാർത്ഥികളും ചേർന്നാണ് സെൻസറുകൾ മുഖേന നിയന്ത്രിക്കപ്പെടുന്ന സ്മാർട്ട് ഗോൾ പോസ്റ്റ് ഒരുക്കിയിരിക്കുന്നത്. പോസ്റ്റിനുള്ളിൽ കയറുന്ന ഓരോ ഗോളും, പോസ്റ്റിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ മനസ്സിലാക്കി കമ്പ്യൂട്ടർ മോണിറ്ററിൽ തത്സമയം പ്രദർശിപ്പിക്കും . എല്ലാവരും ചേർന്ന് ആയിരം ഗോൾ അടിക്കുന്നതുവരെ ഗെയിം തുടരും . റെഗുലർ ക്ലാസ്സിന്റെ ഇടയിൽ ഫ്രീ ടൈം കിട്ടുമ്പോൾ, വിദ്യാർത്ഥികൾ ആവേശപൂർവം, ഗോളടിക്കുവാൻ കോർട്ടിൽ ഓടിയെത്തും . സ്‌കൂൾ സന്ദർശിക്കുന്ന രക്ഷിതാക്കളും ഏറെ ആവേശത്തോടെ ആയിരം ഗോൾ ചലഞ്ചിൽ, പങ്കെടുത്തുവരുന്നു. വീഡിയോ കാണുക .

error: Content is protected !!