KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നാടിന് അഭിമാന നിമിഷം ; പമ്പാവാലി സ്വദേശി യുവ സംരംഭകന് യു.കെ. കിംഗ്‌സ് അവാർഡ്.

എരുമേലി യു.കെയിലെ പ്രമുഖ ബിസിനസ് ബഹുമതികളിലൊന്നായ ‘ദി കിംഗ്‌സ് അവാര്‍ഡ് ഫോര്‍ എന്റര്‍പ്രൈസസ് ഇന്റര്‍നാഷണല്‍ ട്രേഡ്’ പുരസ്‌കാരം അയാറ്റാ ഗ്രൂപ്പ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു ലഭിച്ചു. അന്താരാഷ്ട്ര വിപണികളിലെ ശ്രദ്ധേയമായ വളര്‍ച്ചയിലും യുകെയിലെ സാങ്കേതികവിദ്യയിലും ഡിജിറ്റല്‍ കൊമേഴ്‌സ് മേഖലയിലുള്ള വിലപ്പെട്ട സംഭാവനകളും പരിഗണിച്ചാണ് ഈ അംഗീകാരം. യുകെ കൂടാതെ ഹംഗറി, ദുബായ്, ബാംഗളൂര്‍, കൊച്ചി എന്നിവിടങ്ങലിലും സ്ഥാപനത്തിന് ഓഫീസുകളുണ്ട്.
എരുമേലി പഞ്ചായത്തിലെ പമ്പാവാലി എന്ന ഗ്രാമീണ മേഖയില്‍ അധ്യാപക ദമ്പതികളായ പരേതനായ കെ.ഒ. മത്തായി കുഴിക്കാട്ടിന്റെയും അന്നമ്മ മത്തായിയുടെയും മകന്‍ ഷൈന്‍ മാത്യു ആണ് സ്ഥാപനത്തിന്റെ ഉടമ. കൂട്ടിക്കല്‍ സ്വദേശിനി നെല്ലരികയില്‍ അനു ആണ് ഭാര്യ. യുകെയില്‍ വിദ്യാര്‍ഥികളായ ആന്‍സന്‍, ആഷില്‍, ജോര്‍ഡന്‍, ജോഷ്വാ എന്നിവരാണ് മക്കള്‍.

ഫോട്ടോ അടിക്കുറിപ്പ് : പുരസ്‌കാര സ്വീകരണ വേളയില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിനൊപ്പം ഷൈന്‍ മാത്യു കുഴിക്കാട്ട്.

error: Content is protected !!