KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേര പദ്ധതി: കർഷകർക്കായി ശില്പശാല നടത്തി

കാഞ്ഞിരപ്പള്ളി: ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നത് കർഷക വരുമാനം വർധിപ്പിക്കുവാൻ സഹായകരമാണെന്നും എല്ലാ കർഷകരും ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുവാൻ മുന്നോട്ട് വരണമെന്നും ലോക ബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തിൽ കർഷകർക്കായി നടത്തിയ ശില്പശാല അഭിപ്രായപ്പെട്ടു. വെളിച്ചിയാനി സെന്റ് തോമസ് സിറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ ശില്പശാല ഫെർട്ടിലാൻഡ് ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം.ജെ.തോമസ് ഉദ്ഘാടനം ചെയ്തു.

കേര പ്രൊജക്റ്റ് കോട്ടയം റീജ്യണൽ പ്രൊജക്റ്റ് ഡയറക്ടർ സാഹിൽ മഹമ്മദ് അധ്യക്ഷത വഹിച്ചു. കേര പദ്ധതിയുടെ ലക്ഷ്യങ്ങളെയും നാവോ-ധൻ പദ്ധതിയെയും കുറിച്ച് കേര സംസ്ഥാന പ്രൊക്യൂർമെൻറ് ഓഫീസർ സുരേഷ് സി. തമ്പി, പുനർ നടീൽ പദ്ധതിയെ കുറിച്ച് കേര ടെക്നിക്കൽ ഓഫീസർ സിനോ ജേക്കബ് മാത്യു, റബ്ബർ പുനർ നടീലിനെക്കുറിച്ച് മാനേജ്മെന്റ് കൺസൽട്ടൻറ് ശ്രീകുമാർ വല്ലൂന്നി, എം.എസ്.എം.ഇ. സ്കീമിനെ ക്കുറിച്ച് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ സി.മോനിഷ എന്നിവർ ക്ലസ്സെടുത്തു. പാറത്തോട് കൃഷി ഓഫീസർ അംജത് ഹബീബ് സംസാരിച്ചു. കേര കോട്ടയം റീജ്യണൽ ഡെപ്യൂട്ടി പ്രോജക്റ്റ് ഡയറക്ടർ സിന്ധു കെ. മാത്യു സ്വാഗതവും, ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ അജാസ് കെ ബാവ നന്ദിയും പറഞ്ഞു.

ചിത്ര വിവരണം: കേര പദ്ധതി കാഞ്ഞിരപ്പള്ളിയിൽ നടത്തിയ കർഷക ശില്പശാല എം.ജെ.തോമസ് ഉദ്ഘാടനം ചെയ്യുന്നു.

error: Content is protected !!