സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം.
കാഞ്ഞിരപ്പള്ളി : സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു. പാറത്തോട് പെൻഷൻ ഭവനിൽ നടന്ന സമ്മേളനത്തിൽ താലൂക്ക് പ്രസിഡണ്ട് പി.എസ്.സുലൈമാൻ അദ്ധ്യക്ഷനായി.
എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.എസ്.ഹലീൽ റഹ്മാൻ ആമുഖ പ്രഭാഷണവും, മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗം തുളസീധരൻ പള്ളിക്കൽ മുഖ്യ പ്രഭാഷണവും നടത്തി. എസ്.ടി.യു ജില്ലാ ട്രഷറർ താഹ നാകുന്നത്ത്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അബ്ദുൾ കരീം മുസല്യാർ, പി.എം.സലീം, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് എം.ഐ.നൗഷാദ്, ലോയേഴ്സ് ഫോറം ജില്ലാ ജന.സെക്രട്ടറി അഡ്വ: എം.എ.റിബിൻഷാ, മുസ്ലിം ലീഗ് നേതാക്കളായ പി.യു.ഇർഷാദ്, പി.എം.സൈനുൽ ആബ്ദീൻ, പി.എ.ഷുക്കൂർ, നാസർ കോട്ടവാതുക്കൽ പി.ഐ.ഇബ്രാഹിം കുട്ടി, ഷമീർ കൂരിപ്പാറ, റസാഖ് മംഗലത്ത്,എം.എൽ.എ റഫീഖ്, കർഷക സംഘം ജില്ലാ ട്രഷറർ പി.എ.നസീർ, എസ്.ടി.യു നേതാക്കളായ നൗഷാദ് ബംഗ്ലാവുപറമ്പിൽ, കാസിംകുട്ടി എരുമേലി,ഷാജി മാടത്താനി, അൻസാരി വട്ടകപാറ, സജി വേങ്ങര, ഷാജഹാൻ കാഞ്ഞിരപ്പള്ളി, നസീർ, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷഫീഖ് ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജന.സെക്രട്ടറി എം.സി.ഖാൻ സ്വാഗതവും, താലൂക്ക് ജന. സെക്രട്ടറി റസിലി ഡെല്ല നന്ദിയും പറഞ്ഞു.
