മാലിന്യമുക്ത കാഞ്ഞിരപ്പള്ളിക്കായി ഗ്രാമപഞ്ചായത്തിന്റെ നേതൃതത്തിൽ മെഗാ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി :സ്വച്ഛതാ ഹി സേവാ 2026ന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃതത്തിൽ മെഗാ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി എം. എൽ. എ. പ്രൊഫ. റോണി കെ. ബേബി മെഗാ ക്ലീൻ ഡ്രൈവ് ഉദ്ഘാടനം ചെയ്തു.
സെന്റ് ഡൊമിനിക്സ് ബോയ്സ് ഹൈസ്കൂൾ, എ.കെ.ജെ.എം. ഹൈസ്കൂൾ, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹൈസ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള 300-ലധികം NSS വോളണ്ടിയർമാർ ശുചിത്വ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് അംഗം തോമസ് കുന്നപ്പള്ളി, വൈസ് പ്രസിഡണ്ട് അഡ്വ. സുനിൽ തേനമ്മക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അധ്യാപകർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സജീവ പങ്കാളിത്തം പരിപാടിക്ക് കൂടുതൽ കരുത്തേകി.
