KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ നടന്ന 69-ാമത് കോട്ടയം ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.ജൂനിയർ വിഭാഗത്തിൽ പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാദമി ജേതാക്കൾ. സീനിയർ വിഭാഗത്തിൽ അസംപ്ഷൻ കോളേജ് ചങ്ങനാശേരി ജേതാക്കൾ.

കാഞ്ഞിരപ്പള്ളി : 69-ാമത് കോട്ടയം ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാദമി ഒന്നാം സ്ഥാനം നേടി. വിവിധ വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച അക്കാദമി ആകെ 565 പോയിന്റ് നേടി.

310 പോയിന്റുമായി അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി രണ്ടാം സ്ഥാനവും, 290 പോയിന്റുമായി സെന്റ് ഡൊമിനിക്സ് കോളേജ്, കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കോട്ടയം ജില്ലാ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി 271 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. സെന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി 194 പോയിന്റുമായി രണ്ടാം സ്ഥാനവും എസ്.ബി. കോളേജ് ചങ്ങനാശ്ശേരി 136 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ;

ബോയ്സ് അണ്ടർ-14: Alphonsa Athletic Academy, Pala 60 പോയിന്റുമായി ഒന്നാം സ്ഥാനവും Vivekananda Public School, Kurumulloor 45 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി.

ഗേൾസ് അണ്ടർ-14: S.H.G.H.S., Bharananganam 88 പോയിന്റുമായി ഒന്നാം സ്ഥാനവും Alphonsa Athletic Academy, Pala 34 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി.

ഗേൾസ് അണ്ടർ-16: Alphonsa Athletic Academy, Pala 73 പോയിന്റുമായി ഒന്നാം സ്ഥാനവും St. Mary’s G.H.S.S., Kanjirappally 67 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി.

ഗേൾസ് അണ്ടർ-18: Alphonsa Athletic Academy, Pala 89 പോയിന്റുമായി ഒന്നാം സ്ഥാനവും St. Peters H.S.S., Kurumpanadom 32 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി.

ബോയ്സ് അണ്ടർ-16: Alphonsa Athletic Academy, Pala 52 പോയിന്റുമായി ഒന്നാം സ്ഥാനവും Aravinda Vidyamandiram, Anickad 37 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി.

ബോയ്സ് അണ്ടർ-18: Alphonsa Athletic Academy, Pala 135 പോയിന്റുമായി ഒന്നാം സ്ഥാനവും Aravinda Vidyamandiram, Anickad 70.5 പോയിന്റുമായി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

അണ്ടർ-20 വനിതകൾ: Assumption College Autonomous, Changanacherry 244 പോയിന്റുമായി ഒന്നാം സ്ഥാനവും Alphonsa Athletic Academy, Pala 106 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി.

അണ്ടർ-20 പുരുഷന്മാർ: St. Dominics College, Kanjirappally 120 പോയിന്റുമായി ഒന്നാം സ്ഥാനവും S.B. College, Changanacherry 112 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി.

പുരുഷ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി St. Dominics College 155 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ചങ്ങനാശേരി S.B. College 136 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ Assumption College Autonomous, Changanacherry 231 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. Alphonsa Athletic Academy, Pala 134 പോയിന്റുമായി രണ്ടാം സ്ഥാനം നേടി.

വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ സെന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി പ്രിൻസിപ്പൽ ഡോ. ബിനോ പി. ജോസ് അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഡോ. ബിനോ പി. ജോസ് വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എ. ഷമീർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി.

പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അന്നമ്മ വർഗീസ്, സെന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി ബർസാർ റവ. ഫാ. മനോജ് പാലക്കൂടി എന്നിവർ ആശംസകൾ നേർന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജ് ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മേധാവി ഡോ. പ്രവീൺ തരിയൻ സ്വാഗതവും കോട്ടയം ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി ഡോ. തങ്കച്ചൻ മാത്യു നന്ദിയും രേഖപ്പെടുത്തി.

error: Content is protected !!