യൂണിയൻ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ എസ്.എഫ്.ഐ. – കെ.എസ്.യു. സംഘർഷം. തിരഞ്ഞെടുപ്പ് മരവിപ്പിച്ചു.
കാഞ്ഞിരപ്പള്ളി :എം.ജി. സർവകലാശാലാ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ എസ്എഫ്ഐ –
കെഎസ് യു സംഘർഷം. കെഎസ് യു പ്രവർത്തകരുടെ പരാതിയെത്തുടർന്നു തിരഞ്ഞെടുപ്പ് മരവിപ്പിച്ചു. കെ എസ് യു – എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റു. ഇവരെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ക്യാംപസിലെ വസ്തുക്കൾക്കും നാശമുണ്ടായി.
ക്ലാസ് തല തിരഞ്ഞെടുപ്പിനു ശേഷം 14 ജനറൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനു പത്രിക നൽകുന്നതിലെ തർക്കമാണ്
സംഘർഷത്തിൽ കലാശിച്ചത്.
നിശ്ചിത സമയത്ത് കെ എസ് യു പ്രവർത്തകർ എത്താതിരുന്നതോടെ
ഇവരുടെ പ്രതിക സ്വീകരിച്ചില്ലെന്ന്
അധികൃതർ പറഞ്ഞു.
പരാതിയെത്തുടർന്നു നടപടികൾ
നിർത്തിവയ്ക്കാൻ 4ന്
സർവകലാശാലയിൽനിന്ന് അറിയിപ്പു
ലഭിച്ചെന്നും കോളജ് അധികൃതർ
പറഞ്ഞു. പത്രിക നൽകാൻ എത്തിയ
തങ്ങളെ വരണാധികാരിയുടെ
മുന്നിൽ എത്താതെ എസ്എഫ്ഐ
തടഞ്ഞതാണ് പ്രശ്‌നങ്ങൾക്കു
കാരണമായതെന്നു കെ എസ് യു
ആരോപിച്ചു. എസ്എഫ്ഐയുടെ വിജയം ഉറപ്പായിരിക്കെ സംഘർഷമുണ്ടാക്കി തിരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള നീക്കമാണ് കെഎസ് യു , യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു.
കോട്ടയം ജില്ലയിലെ 27 കോളജുകളിൽ ജയിച്ചെന്ന് എസ്എഫ്ഐ. 15 കോളജുകളിൽ വിജയം നേടിയെന്ന് കെഎസ്യുവും അവകാശപ്പെട്ടു. മാന്നാനം കെഇ, പാലാ സെന്റ് തോമസ്, കോട്ടയം ബസേലിയസ്, കുറവിലങ്ങാട് ദേവമാതാ, ചങ്ങനാശേരി എസ്ബി, സെന്റ് ഡൊമിനിക്സ് ലോ കോളജ് കാഞ്ഞിരപ്പള്ളി തുടങ്ങി പ്രധാനപ്പെട്ട കലാലയങ്ങളിൽ ഉൾപ്പെടെ ജയിച്ചെന്നു കെഎസ് ജില്ലാ പ്രസിഡന്റ് കെ.എൻ.നൈസാം, സംസ്ഥാന ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ജോയി, ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ടി.വർഗീസ് എന്നിവർ പറഞ്ഞു.
കഴിഞ്ഞ വർഷം കെഎസ് യു പിടിച്ചെടുത്ത കോട്ടയം സിഎംഎസ് കോളജിൽ ഒന്നൊഴികെ സീറ്റുകൾ നേടി തിരിച്ചുവരവ് നടത്തിയതായി എസ്എഫ്ഐ പറഞ്ഞു. 18 കോളജുകളിൽ എതിരില്ലാതെയാണു ജയം. അരുവിത്തുറ സെന്റ് ജോർജ്, മുരിക്കുംവയൽ ശ്രീശബരീശ, കാണക്കാരി സിഎസ്ഐ ലോ കോളജ്, ഏറ്റുമാനൂർ ബിഎഡ് കോളജ്, മേലുകാവ് ഹെൻറി ബേക്കർ തുടങ്ങിയ സ്‌ഥലങ്ങളിൽ എല്ലാ സീറ്റും നേടിയതായി എസ്എഫ്ഐ അവകാശപ്പെട്ടു.
