KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗാന്ധി ജയന്തി ദിനത്തിൽ  ശുചീകരണം നടത്തി.

മണിമല: വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് മണിമലയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആചരണത്തിന്റെ ഭാഗമായി പഴയിടം കവലയിലും പരിസരത്തും ശുചീകരണവും നവീകരണ പ്രവർത്തനങ്ങളും നടത്തി.

പഴയിടത്തുള്ള വെയിറ്റിംഗ് ഷെഡും അശോക സ്തംഭവും  പെയിന്റ് ചെയ്ത് നവീകരിച്ചു. പഴയിടം കവലയും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എം.എൽ.എ. റോണി കെ. ബേബി നിർവഹിച്ചു.

1968-ൽ അഞ്ച് മാസം കൊണ്ട് പൂർത്തീകരിച്ച പഴയിടം പാലത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയ അന്നത്തെ ഐ.ജി. ശ്രീ. എം.കെ. ജോസഫിനെയും പ്രദേശത്തെ പൊതുപ്രവർത്തകനായിരുന്ന ശ്രീ. ദേവസ്യ ചേരാടിലിനെയും ചടങ്ങിൽ അനുസ്മരിച്ചു.

പാലത്തിന്റെ ഉദ്ഘാടനത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ച അശോക സ്തംഭത്തിന്റെ നവീകരണത്തിന് നേതൃത്വം നൽകിയ ക്ലബ് അംഗങ്ങളെ എം.എൽ.എ. അഭിനന്ദിച്ചു.

ചടങ്ങിൽ ക്ലബ് സെക്രട്ടറി ലാജി മാടത്താനിക്കുന്നേൽ സ്വാഗതവും പ്രസിഡന്റ്  മാത്യൂസ് വയലിൽ കൃതജ്ഞതയും രേഖപ്പെടുത്തി.

error: Content is protected !!