KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ് പഞ്ചായത്തിൽ സമഗ്ര ആരോഗ്യ പരിപാലന പരിപാടി – ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച.

കാഞ്ഞിരപ്പള്ളി: കിംഗ്ഡം ഓഫ് ഗോഡ് ട്രസ്റ്റിന്‍റെയും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്‍റിന്‍റെയും സഹകരണത്തോട ചിറക്കടവ് പഞ്ചായത്തിന്‍റെ അംഗീകാരത്തോടെഏഴാം വാർഡിൽ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ പരിപാലന പരിപാടി – ശ്രദ്ധ  പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് കുന്നുംഭാഗം സെന്‍റ് ജോസഫ് പാരീഷ് ഹാളിൽ നടക്കും. ആഹ്ലാദ നിറവിൽ ജീവിക്കുവാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്യും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എൻ. ഗിരീഷ് കുമാർ അധ്യക്ഷത വഹിക്കും.  കുന്നുംഭാഗം സെന്‍റ് ജോസഫ് പള്ളി വികാരി ഫാ. ആന്‍റണി ചെന്നക്കാട്ട്കുന്നേൽ, ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ വിജയകുമാർ, ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മോളിക്കുട്ടി തോമസ്, വാർഡ് മെംബർമാരായ ആന്‍റണി മാർട്ടിൻ, സുബിതാ ബിനോയി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു, സേതു മാന്താടാൻ, സെന്‍റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പൽ ഡോ. ബിനോ പി. ജോസ്, സിസ്റ്റർ മെർലിൻ കാഞ്ഞിരത്തിങ്കൽ, ഗീതാ ഷാജി, ജോയി മുണ്ടാപള്ളി,  മുഹമ്മദ് റിയാസ് കാൾടെക്സ്, സ്വപ്ന ശ്രീരാജ്, ഷാജി പങ്ക്പാട്ട്, റെജി കാവുങ്കൽ, ബിജു മുണ്ടുവേലികുന്നേൽ, അജിത് കുമാർ, ജി. മധുസൂദനൻ നായർ എന്നിവർ പ്രസംഗിക്കും.
ഒന്പത് കുടുംബങ്ങൾക്ക് വഴിയൊരുക്കുവാന്‍ സ്വന്തം സ്ഥലം സൗജന്യമായി വിട്ടു നൽകിയ സോജൻ ജോസഫ് ഇലവുങ്കൽ, രാമചന്ദ്രൻ ഇരുമ്പനത്ത്, ഐസക്ക് ഒതളശേരി എന്നിവർക്ക് സിസ്റ്റർ കൊച്ചു റാണി കരിപ്പാപ്പറമ്പിൽ ആദരവ് നൽകും.
ജീവിതശൈലി  രോഗങ്ങൾക്ക് പ്രതിരോധം ഒരുക്കുക,  കിടപ്പു രോഗികൾക്ക് ആവശ്യമായ പരിചരണം, പ്രമേഹരോഗികൾക്ക് സമീകൃത ആഹാരം ഉറപ്പുവരുത്തൽ, വ്യായാമത്തിനായി പൊതുഇടങ്ങൾ സൃഷ്ടിക്കുക, പുതു സംരംഭങ്ങൾ, കളിക്കളങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.  പദ്ധതി കോഓർഡിനേറ്റർമാരായ മെഹർ ഫിറോസ്, സജിതാ ഷാജി സെന്‍റ് ഡൊമിനിക്സ് കോളജ് എക്കണോമിക്സ് വിഭാഗം അധ്യാപകരായ ഡോ. ജയ്മോൾ ജെയിംസ്, ഡോ. ജിപ്സണ് വർഗീസ് എന്നിവർ നേതൃത്വം നൽകും.

error: Content is protected !!