KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോടിയേരി ദിനം ആചരിച്ചു.

കാഞ്ഞിരപ്പള്ളി :കോടിയേരി ബാലകൃഷ്ണൻ ദിനം കാഞ്ഞിരപള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ ആചരിച്ചു. ബ്രാഞ്ച് ആസ്ഥാനങ്ങളിൽ പതാക ഉയർത്തി. കാഞ്ഞിരപ്പള്ളി ഏരിയാകമ്മിറ്റി ഓഫീസ് വളപ്പിൽ ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് പതാക ഉയർത്തി.

പേട്ട കവലയിൽ ചേർന്ന അനുസ്മരണ സമ്മേളനം ഏരിയാ കമ്മിറ്റിയംഗം പി കെ നസീർ ഉദ്ഘാടനം  ചെയ്തു. മാർട്ടിൻ തോമസ്, കെ എസ് ഷാനവാസ് എന്നിവർ സംസാരിച്ചു. മുണ്ടക്കയം നായനാർ ഭവനു മുന്നിൽ ഏരിയാ കമ്മിറ്റിയംഗം സി വി അനിൽകുമാർ പതാക ഉയർത്തി. എം ജി രാജു പി കെ പ്രദീപ് എന്നിവർ സംസാരിച്ചു.

error: Content is protected !!