KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അമൽ ജ്യോതിയിൽ നടന്ന അഖില കേരള ഇന്റർ സ്കൂൾ, കോളേജ്, ഓപ്പൺ ചെസ് ടൂർണമെന്റ് ‘ചെക്ക്‌മേറ്റ് 2026’ സമാപിച്ചു.

കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി എൻജിനീയറിംഗ് കോളേജ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച അഖില കേരള ഇന്റർ സ്കൂൾ, കോളേജ്, ഓപ്പൺ ചെസ് ടൂർണമെന്റ് ‘ചെക്ക്‌മേറ്റ് 2026’ സമാപിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 300-ലധികം ചെസ് താരങ്ങൾ ഏഴ് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മാറ്റുരച്ചു. സ്കൂൾ, കോളേജ്, ഓപ്പൺ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ വിവിധ പ്രായവിഭാഗങ്ങളിലെ താരങ്ങളുടെ മികച്ച പങ്കാളിത്തം ശ്രദ്ധേയമായി.

ചീഫ് ആർബിറ്റർ ഹരീഷ് ബി. മേനോന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. സമാപന സമ്മേളനം കോളേജ് മാനേജർ റവ. ഫാ. ഡോ. ബോബി അലക്സ് മണ്ണാംപ്ലാക്കൽ ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിച്ചു. ഏഴ് വിഭാഗങ്ങളിലായി ആദ്യ 15 സ്ഥാനങ്ങളിൽ എത്തിയ താരങ്ങൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു. കൂടാതെ പങ്കെടുത്ത എല്ലാ താരങ്ങൾക്കും സർട്ടിഫിക്കറ്റുകളും നൽകി.

സ്കൂൾ വിഭാഗത്തിൽ പത്തനംതിട്ട ഭവൻസ് വിദ്യാമന്ദിർ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പാലാ ചാവറ സി.എം.ഐ. പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനം നേടി. കോളേജ് വിഭാഗത്തിൽ അമൽ ജ്യോതി എൻജിനീയറിംഗ് കോളേജ് ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.

error: Content is protected !!