ദേശീയപാതയോരത്തു പ്രവർത്തിക്കുന്ന അനധികൃത കടകളും കയ്യേറ്റങ്ങളും നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ കാഞ്ഞിരപ്പള്ളി താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം .
കാഞ്ഞിരപ്പള്ളി : ദേശീയപാതയോരത്തു പ്രവർത്തിക്കുന്ന അനധികൃത കടകളും കയ്യേറ്റങ്ങളും നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം. പാതയോരത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു വികസന സമിതിയിൽ ലഭിച്ച പരാതിയെ തുടർന്നാണു പഞ്ചായത്തിന്റെയും പൊലീസിന്റെയും സഹകരണത്തോടെ നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദേശീയപാത ഉപവിഭാഗം അസിസ്‌റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചത്.
കേരളത്തിൽ റബർ കൃഷി കൊണ്ടുവന്ന അയർലൻഡുകാരനായ ജോൺ ജോസഫ് മർഫിയുടെ സ്മരണയ്ക്കായി ഏന്തയാറിൽ പ്രതിമ സ്ഥാപിക്കുന്ന വിഷയം പഞ്ചായത്ത് കമ്മിറ്റിയുടെ അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു കൂട്ടിക്കൽ പഞ്ചായത്ത് സെക്രട്ടറി സമിതിയിൽ അറിയിച്ചു. കാഞ്ഞിരപ്പള്ളി എലിക്കുളം റോഡിലെ കടമപ്പുഴ പാലത്തിന് സമീപത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസിസ്‌റ്റന്റ് എൻ ജിനീയറും പാക്കാനം മഞ്ഞളരുവി തോടിന്റെ സംരക്ഷണഭിത്തി നവീകരണത്തിന് 10 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ് തയാറാക്കി തുടർ നടപടികൾക്കായി സമർ പ്പിച്ചിട്ടുണ്ടെന്ന് മൈനർ ഇറിഗേഷൻ വകുപ്പ് അസിസ്‌റ്റൻറ് എൻജിനീയറും യോഗത്തിൽ അറിയിച്ചു. പ്രളയകാലത്ത് മണിമലയാറ്റിലും പമ്പയാറ്റിലും അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ചെറുകിട ടിപ്പർ ലോറി സംഘടനാ പ്രതിനിധി കെ.ജെ.സാബു വികസന സമിതിയിൽ പരാതി നൽകി. ഇതുൾപ്പെടെ വികസന സമിതി യോഗ ത്തിൽ ലഭിച്ച 11 പരാതികൾ തുടർനടപടികൾക്കായി ബന്ധപ്പെ 5 വകുപ്പുകൾക്ക് കൈമാറാൻ യോഗം തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.ഷെമീറിന്റെ അധ്യക്ഷതയിൽ എംഎൽഎ റോണി കെ ബേബ ഉദ്ഘാടനം ചെയ്‌തു. ചിറക്കടവ് പഞ്ചായ ത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ് കുമാർ, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീ സ്, തഹസിൽദാർ പി.എസ്.സുനിൽ കുമാർ, ഡപ്യൂട്ടി തഹസിൽദാർ ജെ.സിജു എന്നിവർ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
