KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുസ്‌ലിം ലീഗ് പൊൻകുന്നത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

പൊൻകുന്നം: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നിയോജകമണ്ഡലം തലങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല പൊൻകുന്നം ടൗണിൽ നടത്തി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിഎസ് അജ്മൽ ഖാൻ ഉദ്ഘാടനം ചെയ്തു. എം ഐ നൗഷാദ് അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ കരീം മുസ്‌ലിയാർ, പി.എം സലിം, നിയോജ മണ്ഡലം ജനറൽ സെക്രട്ടറി ടി എ ഷിഹാബുദ്ദീൻ, വിവിധ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരായ നാസർ കോട്ട വാതുക്കൽ, സി ഐ അബ്ദുറസാഖ് ,നാസർ കങ്ങഴ, നൗഷാദ് കരിമ്പിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെഎം ജിന്നാ, റിയാസ് കരിപ്പായിൽ സുനിൽ കൊച്ചു മഠത്തിൽ മണ്ഡലം സഹ ഭാരവാഹികളായ പി യു ഇർഷാദ്,പി എ നസീർ,അഷ്റഫ് വാഴക്കൂട്ടം. കെഎസ്‌ടിയു സംസ്ഥാന സെക്രട്ടറി നാസർ മുണ്ടക്കയം,യുനുസ് അലിയാർ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ നിസാമുദ്ദീൻ പി എൻ,വനിതാ ലീഗ് ജില്ലാ സെക്രട്ടറി സിൻഷാ അഷ്റഫ്,എസ് ടി യു പി എസ് സുലൈമാൻ ഹനീഫ റാവുത്തർ, റെസ്‌ലി ഡെല്ല, ലോയേഴ്സ് ഫോറം ജില്ലാ സെക്രട്ടറി റിബിൻ ഷാ. മുഹമ്മദ് കുട്ടി, പി കെ അബ്ദുറഹ്മാൻ, പി എച്ച് ഷാജഹാൻ, ഹനീഫ ചങ്ങാലക്കുഴി, സിദ്ദീഖ്, കെഎ റഫീക്ക് ,ഫസലി പറമ്പിൽ ,റസിലി ഡല്ലാ,ഷെഫീക്ക് ഇസ് മായിൽ,റമീസ് മൻസൂർ,അയ്യൂബ് ഖാൻ,റാഫി കെൻസ് ,സലിം കെ.എ, ഷാഹുൽ കന്നുപറമ്പിൽ, അഷ്റഫ് പാറവടക്കേതിൽ, അഡ്വക്കേറ്റ് പി ജെ നിയാസ്, ഹുസൈൻ വാഴൂർ, നെജീബ് പുതുപ്പറമ്പിൽ ,രാജാ ഹുസൈൻ, അബ്ദുൽ ഹയ്യ്, തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!