KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മികച്ച പരിസ്ഥിതി ചിത്രത്തിന്റെ സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ശ്രീകാന്ത് പങ്ങപ്പാട്ടിനും, നിർമാണ നിർവഹണത്തിനുള്ള പുരസ്‌കാരം കവിത ശ്രീകാന്തിനും ലഭിച്ചു .

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സ്വദേശിയായ. മികച്ച നോവലിസ്റ്റും, ഗ്രന്ഥകാരനും, തിരക്കഥാകൃത്തും, ആർക്കിടെക്റ്റും, സാമൂഹിക പ്രവർത്തകനും, സിനിമ നിർമ്മാതാവും സംവിധായകനുമായ ശ്രീകാന്ത് പങ്ങപ്പാട്ടിന് മികച്ച പരിസ്ഥിതി ചിത്രത്തിന്റെ സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു . മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച ” ഭൂതലം ” സിനിമയുടെ സംവിധായകനുള്ള പുരസ്‌കാരം ശ്രീകാന്ത് പങ്ങപ്പാടിനും, ചിത്രത്തിന്റെ നിർമാണ നിർവഹണം നടത്തിയ ലാഡർ മീഡിയ എന്റെർറ്റൈന്മെന്റ്സ് നുള്ള പുരസ്‌കാരം കവിത ശ്രീകാന്തിനും ലഭിച്ചു .

ഒക്ടോബർ 2 കൊച്ചി ഐ എം എ ഹാളിൽ നടത്തപ്പെട്ട 49 മത് കേരളാ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ വച്ചാണ് പുരസ്കരങ്ങൾ വിതരണം ചെയ്തത് . ക്രിട്ടിക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: ജോർജ് ഓണാക്കൂർ അധ്യക്ഷത വഹിച്ചു .

പുരസ്‌കാരങ്ങൾ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വിതരണം ചെയ്തു . ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് , സംവിധായകൻ പ്രിയദർശൻ , ഗായകൻ എം ജി ശ്രീകുമാർ , തേക്കിൻകാട് ജോസഫ് , ഗായിക സിതാര കൃഷ്ണകുമാർ , നടി നടന്മാരായ ഇന്ദ്രൻസ് , ടി ജി രവി , സംഗീത് പ്രതാപ് , സന്ദീപ് , ഊർമിള ഉണ്ണി , ദേവനന്ദ തുടങ്ങിയവരും നിരവധി സിനിമ സാങ്കേതിക പ്രവർത്തകരും പങ്കെടുത്തു .

കാലാവസ്ഥ വ്യതിയാനവും അതേത്തുടർന്നുള്ള സാധാരണ മനുഷ്യരുടെ അതിജീവന ശ്രമങ്ങളും പ്രമേയമായ ” ഭൂതലം ” സിനിമ ഇതിനോടകം സംസ്ഥന, ദേശീയ, അന്തർദേശീയ തലങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു . ആമർ ഫിലിം ഹൗസ് നിർമിച്ച ചിത്രത്തിന്റെ ക്യാമറാമാൻ ദേശീയ പുരസ്‌കാര ജേതാവായ നിഖിൽ എസ്. പ്രവീൺ ആണ് . എഡിറ്റിംഗ് -വി എസ് വിശാൽ , പ്രൊജക്റ്റ് ഡിസൈനർ- റെക്‌സി രാജീവ് ചാക്കോ , മ്യൂസിക് – എറിക് ജോൺസൻ തുടങ്ങിയവരും പിന്നണിയിൽ പ്രവർത്തിച്ചിരുന്നു . വാൻകോവർ , സ്റ്റോക്ഹോം , ബെറ്റർ എർത്ത് , ഫോക്ക് ലോർ തുടങ്ങിയ നിരവധി അന്തർദേശീയ ഫെസ്റ്റിവലുകളിൽ പുരസ്‌കാരം നേടിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നു .

error: Content is protected !!