ലോക മാനസികാരോഗ്യ ദിനം ആചരിച്ചു.
കൂവപ്പള്ളി: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കൂവപ്പള്ളി ഹോളി ക്രോസ് ആശുപത്രി ആൻഡ് മെന്റൽ ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ മാനസികാരോഗ്യ ദിനം ആചരിച്ചു. ഒക്ടോബർ 10-ന് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി രാവിലെ 9 മണിക്ക് ബോധവൽക്കരണ റാലിയും തുടർന്ന് 10 മണിക്ക് ഉദ്ഘാടന സമ്മേളനവും നടന്നു.
ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഡോ. സിസ്റ്റർ ബെർത്ത പെരേപ്പാടൻ പരിപാടി ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ജോസഫ് ജി. സ്വാഗതം ആശംസിച്ചു. ഡോ. അരോമ ജോർജും ഡോ. മീനു റോസ് പോളും ചേർന്ന് വിഷയാവതരണം നടത്തി. ഡോ. സിസ്റ്റർ നിമ്മി വർഗീസ് ആശംസകൾ അർപ്പിച്ചു. വരുണിന്റെ സംഗീതപരിപാടിയും ചടങ്ങിന് മാറ്റുകൂട്ടി. അനു പി. മാത്യു നന്ദി രേഖപ്പെടുത്തി.
