വാഹനാപകടത്തിൽ യുവതി മരണപെട്ടു. മുണ്ടക്കയം പാലൂർക്കാവ് തെക്കേമല ആലഞ്ചേരി ബിന്നിമോൾ ആന്റണി (26).
മുണ്ടക്കയം : എറണാകുളത്ത് ഉണ്ടായ ബൈക്ക് അപകടത്തിൽ മരിച്ച ബിന്നിമോളുടെ സംസ്കാരം ഇന്ന് നടക്കും . സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ, കാറിനു പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നു താഴെ വീണപ്പോൾ എതിർ ദിശയിൽ നിന്നും വന്ന ലോറിയിടിച്ചാണ് ബിന്നിമോൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. മുണ്ടക്കയം പാലൂർക്കാവ് തെക്കേമല ആലഞ്ചേരി ആന്റണി- മോളി ദമ്പതികളുടെ മകളാണ് ബിന്നിമോൾ ആന്റണി (26).
എറണാകുളം ഇരുമ്പനം പുതിയ റോഡ് ജംക്ഷനു വടക്ക് മാക്സ്ഫൺ ഹോട്ടലിന് മുന്നിൽ വ്യാഴാഴ്ച രാത്രി 8.30നായിരുന്നു അപകടം. കാറിൽ ഇടിച്ചു മറിഞ്ഞ ബൈക്കിൽനിന്നു താഴെ വീണ ബിന്നിയുടെ തലയിലൂടെ എതിർദിശയിലെത്തിയ മിനി ടാങ്കർ ലോറി കയറുകയായിരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്ററ്റ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് നഴ്‌സാണ് ബിന്നി. സംസ്കാര ശുശ്രൂഷകൾ ഇന്നു രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിച്ച് തുടർന്ന് തെക്കേമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. മാതാവ് മോളി പുഞ്ചവയൽ തകടിയേൽ കുടുബാംഗം. സഹോദരി : പൊന്നി.
