ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് വനിതാ കൺവെൻഷൻ നടത്തി.
പൊൻകുന്നം : ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പോഷക ഘടകമായ വനിതാ ലീഗിന്റെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കൺവെൻഷൻ ഹിൽഡാ ഓഡിറ്റോറിയത്തിൽ നടന്നു. ഒക്ടോബർ 30-ാം തീയതി നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ കൺവെൻഷൻ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് പി എം സലിം ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് എം.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ജില്ലാ പ്രസിഡൻറ് ഷഹബാന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടി എ ഷിഹാബുദ്ദീൻ, വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ബുഷ്റ, ട്രഷറർ ഷീബ സുബൈർ , മണ്ഡലം നിരീക്ഷക സ്വപ്ന ഇബ്രാഹിം കുട്ടി, ഷാനിത അഷ്റഫ്, സിൻഷാ അഷ്റഫ്, ഷീജ ഷിഹാബുദ്ദീൻ, അൻസില നിയാസ്, ഷബാന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
