KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കക്കൂസ് മാലിന്യം തള്ളിയവർക്കെതിരെ പാറത്തോട് ഗ്രാമപഞ്ചായത്ത് കോടതിയിലേക്ക്.

കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്തിൽ മൂന്നിന് ശനിയാഴ്ച രാത്രിയിൽ ഇടക്കുന്നം ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രത്തിന് സമീപമുള്ള കൊല്ലം പറമ്പിൽ തോട്ടിലും എൻ.എച്ച് 183 വെളിച്ചിയാനിയിൽ ഹൈവേയോട് ചേർന്നുള്ള ഓടയിലും ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളുകയുണ്ടായി. ഈ വിവരം പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാത്തിരപ്പള്ളി പോലീസിൽ പരാതി നൽകുകയും സി.സി. ക്യാമമറായിൽ നിന്നും ലഭിച്ച വിവരങ്ങൾ, വാഹനം വന്ന സമയം ഉൾരപ്പെടെയുള്ള തെളിവുകൾ നൽകിയിട്ടുമുണ്ടായിരുന്നു. ഇടക്കുന്നം പ്രദേശത്തുനിന്നും ഉള്ള ഒരു വീട്ടിൽ നിന്നും ആണ് കക്കൂസ് മാലിനും കൊണ്ടുപോയിട്ടുള്ളത് എന്നുള്ള വിവരവും പോലീസിൽ നൽകിയിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത‌ിട്ടുണ്ട് എന്നറിയിച്ചിരുന്നു.

എന്നാൽ നാളിതുവരെ പോലീസ് ഈ കേസ് തുടരന്വേഷിക്കുകയോ വാഹനം ഉൾപ്പെടെ കണ്ടെത്തുകയോ ചെയ്‌തിട്ടില്ല. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഈ പ്രദേശത്ത് ക്ലോറിനേഷൻ നടത്തുകയും തോട്ടിലെ മാലിന്യം ജെ.സി.ബി. ഉപയോഗിച്ച് നീക്കുകയും ചെയ്‌തിട്ടുണ്ട്. കക്കൂസ് മാലിന്യം നിക്ഷേപിച്ച സ്ഥലത്തിനോട് ചേർന്ന് 100- ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ളപദ്ധതിയുടെ കുളവും ടാങ്കും സ്ഥിതി ചെയ്യുന്നുണ്ട്. ഈ കുടുംബങ്ങൾക്ക് അന്നുമുതൽ കുടിവെള്ളം ഉപയോഗിക്കുവാൻ സാധിച്ചിട്ടില്ല.

ഇതിനു മുമ്പും പാറത്തോട് ഗ്രാമപഞ്ചായത്തിൻ്റെ പലപ്രദേശങ്ങളിലും സമാന രീതിയിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചിട്ടുള്ളതും ഇതിനെതിരെ ഒരു നിയമനടപടികളും കാഞ്ഞിരപ്പള്ളി പോലീസ് സ്വീകരിച്ചിട്ടില്ല . സ്ഥിരമായി കക്കൂസ് മാലിന്യം ജനവാസ മേഖലകളിലും കുടിവെള്ള പദ്ധതിക്ക് സമീപവും നി.ക്ഷേപിച്ചിട്ടും വൻകിട ലോബികൾ ആണ് ഇതിന്റെ പിന്നിൽ ഉള്ളതിനാലും പോലീസ് നിഷ്ക്രിയത്വം പാലിക്കുന്നത് പതിവാണ്. ഈ കക്കൂസ് മാലിന്യം നിക്ഷേപിച്ചിട്ട് 10 ദിവസം കഴിഞ്ഞിട്ടും മാലിന്യം നിക്ഷേപിച്ച ആളുകളെ കണ്ടെത്തുന്നതിന് കാഞ്ഞിരപ്പള്ളി പോലീസ് തയ്യാറാകാത്തതിനാൽ പഞ്ചായത്ത് ഈ വിഷയത്തിൽ കോടതിയേ സമീപിക്കുവാൻ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുള്ള ഈ ഗുരുതരമായ വീഴ്‌ചയിൽ പ്രദേശവാസികൾ ക്ഷുഭിതരാണ്. അടുത്ത ദിവസം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ ഉള്ള സമരപരിപാടികൾക്ക് നാട്ടുകാർ തയ്യാറാവുകയാണ്.

ഒരുമാസം മുമ്പ്) മേരിക്യൂൻസ് മിഷൻ ഹോസ്‌പിറ്റലിനു സമീപവും ടാങ്കർ ലോറിയിൽ കക്കൂസ് മാലിനും തള്ളിയിരുന്നു. രോഡിൻ്റെ പാതയോരങ്ങളിൽ സ്ഥിരമായി അറവുമാലിന്യം തള്ളുന്നത് പതിവാണ്. കഴിഞ്ഞ ദിവസം പാറത്തോട് ലൈബ്രറിക്ക് സമീപവും അറവുമാലിന്യം തള്ളിയതായി പരാതി ലഭിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി പോലീസ് അധികാരികളുടെ ഈ നടപടിക്കെതിരെ പാറത്തോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധമാണ്. പോലീസ് കുറ്റക്കാരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിച്ചില്ല എങ്കിൽ മുഖ്യമന്ത്രിക്കും പഞ്ചായത്തുവകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്ന് വാർത്ത സമ്മേള നത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗിസ്, വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്. മെമ്പർമാരായ രജ്ഞിത്ത്, മാർട്ടിൻ തോമസ്, എം. കെ. മോഹനൻ എന്നിവർ അറിയിച്ചു.

error: Content is protected !!