ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറിക്ക് നേരേ പ്രതിഷേധം കടുപ്പിക്കാൻ യു.ഡി.എഫ്.
പൊൻകുന്നം : ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറിക്കെതിരേ പ്രതിഷേധസമരം കടുപ്പിക്കുമെന്ന് യു.ഡി.എഫ്. മണ്ഡലം നേതൃയോഗം അറിയിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു. മുസ്‌ലീംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസി ഡന്റ് അബ്ദുൾ റസാക്ക് അധ്യക്ഷതവഹിച്ചു. കോൺഗ്രസ്
ജില്ലാ എക്സിക്യൂട്ടിവ് അംഗം സനോജ് പനക്കൽ, പഞ്ചായത്തംഗം സേതു മാന്താടൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സാവിയോ പാമ്പൂരി, ആർ.എസ്.പി. സംസ്ഥാന കമ്മിറ്റിയംഗം മുണ്ടക്കയം സോമൻ, ടി.കെ. ബാബുരാജ്, ജോർജു കുട്ടി പൂതക്കുഴി, ശ്യാം ബാബു, എ.ടി. ഷിഹാബുദീൻ, ടി.ആർ. ബിനേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
