ദേശീയ ജൂനിയർ മീറ്റിൽ മെഡൽ നേട്ടവുമായി സെന്റ് ഡൊമിനിക്‌സ് കോളേജ് വിദ്യാർഥിനി അഷ്മിക സി. പി. അഭിനന്ദനങ്ങൾ..
കാഞ്ഞിരപ്പള്ളി : ചെന്നൈയിൽ നടക്കുന്ന ദേശീയ ജൂണിയർ അത്ലറ്റിക്സ് മീറ്റിൽ കേരളത്തിനു വേണ്ടി പെൺകുട്ടികളുടെ 18 വയസ്സ് താഴെയുള്ള വിഭാഗം ഹൈജമ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിനിയും കേരള സ്പോർട് സ് കൗൺസിൽ ഹോസ്റ്റൽ സ്കീമിൽ അംഗവുമായ അഷ്മിക സി. പി. ഹൈജമ്പിൽ 1.60 മീറ്റർ ഉയരം ചാടി വെള്ളി മെഡൽ നേടി. ഈ വർഷം സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ പതിനെട്ടു വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ വിഭാഗം ഹൈജംമ്പിൽ സ്വർണ്ണവും സംസ്ഥാന ഇന്റർ ക്ലബ് അത് ലറ്റിക് മീറ്റിൽ ഇതേ വിഭാഗത്തിൽ ഹൈജംമ്പിൽ സ്വർണ്ണവും അഷ്മിക നേടുകയുണ്ടായി.
കോഴിക്കോട് ജില്ലയിലെ നരിപ്പറ്റയാണ് സ്വദേശിയാണ്. ചെവിട്ട് പാറമേൽ ഭാസ്കരൻ സി.പി യുടെയും വിജി എൻ.എസിന്റെയും മകളാണ്. സഹോദരൻ അഭിജിത്ത് സി.പി. കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അത്ലറ്റിക് കോച്ച് ജൂലിയസ് ജെ മനയാനിയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.
