KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ലോട്ടറി കച്ചവടക്കാരനെ ബസ്സ് ഇടിച്ചു. ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളി : ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാരുന്നു അപകടം സംഭവിച്ചത്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ അമ്മു ലക്കി സെന്റർ എന്ന ലോട്ടറികടയിലെ ജീവനക്കാരനായ പൊൻകുന്നം ഇരുപതാം മൈൽ സ്വദേശി ആര്യൻകുളം രാജു സെബാസ്റ്റ്യൻ (62) ആണ് അപകടത്തിൽ പെട്ടത്.
ഏയ്ഞ്ചൽ വാലിയിൽ നിന്നും ഈരാറ്റുപേട്ട വഴി പാലായ്ക്ക് പോകുന്ന തൈപ്പറമ്പിൽ ബസ് , ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുവാൻ ശ്രമിക്കുന്ന സമയത്താണ് അപകടം സംഭവിച്ചത്. പിറകോട്ട് വണ്ടി പാർക്ക് ചെയ്ത ശേഷം വീണ്ടും മുൻപോട്ട് എടുത്ത്, പിറകോട്ട് ശരിയായി ചേർക്കുവാൻ ശ്രമിച്ച സമയത്ത്, ബസ്സിന്റെ മുൻപിലൂടെ ക്രോസ്സ് ചെയ്ത രാജുവിനെ ബസ് ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ നിലത്തുവീണ രാജുവിന്റെ തലയിൽ പൊട്ടലുണ്ട് . കാലിൽ കൂടി ടയർ കയറിയിറങ്ങി കാലിന് ഗുരുതര പരിക്കുകൾ സംഭവിച്ചു . രാജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

error: Content is protected !!