KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിലെ ഭക്ഷണവില തിരുത്തണം : കളക്ടർക്ക് നിവേദനം നൽകി.

എരുമേലി : ശബരിമല സീസണിൽ എരുമേലി പഞ്ചായത്തിൽ ഭക്ഷണ വില ഈടാക്കുന്നതിന് ജില്ലാ ഭരണകൂടം നിശ്ചയിച്ച വിലവിവര പട്ടികയിൽ തിരുത്തൽ വേണമെന്ന ആവശ്യവുമായി വ്യാപാരികൾ. ഇത് സംബന്ധിച്ച നിവേദനം ജില്ലാ കളക്ടർ ചേതൻ കുമാർ മീണയെ കണ്ട് വ്യാപാരി സംഘടന ഭാരവാഹികൾ നൽകി.

ചായ, പൊറോട്ട, ഊണ് എന്നിവ അടക്കം ചില ഭക്ഷണ സാധനങ്ങളുടെ വില നിലവിലുള്ള വിലയിലും താഴെ ആണ് പട്ടികയിൽ ഉള്ളതെന്ന് വ്യാപാരികൾ പറഞ്ഞു. സീസണിന് മുമ്പ് ഉണ്ടായിരുന്ന വില നിലനിർത്തണമെന്നാണ് ആവശ്യം. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ പ്രതീഷ്, എരുമേലി യൂണിറ്റ് പ്രസിഡണ്ട് സിയാദ് ഓമണ്ണിൽ, സെക്രട്ടറി ജയ്മോൻ ഹരിഭവൻ, മധു കടുപ്പിൽ എന്നിവർ എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു.

error: Content is protected !!