കൊടുങ്ങൂരിൽ ഭാരത് അരി വിതരണം ആരംഭിച്ചു.
കൊടുങ്ങൂർ: പൊതു വിപണിയിൽ അരിയുടെ വില പിടിച്ചു നിർത്തുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ഭാരത് അരിയുടെ വിതരണം തിരുവിതാംകൂർ ഫാർമർ പ്രൊഡ്യൂസർ കമ്പിനിയുടെ ആഭിമുഖ്യത്തിൽ കൊടുങ്ങൂരിൽ ആരംഭിച്ചു. ചെയർമാൻ അഡ്വ.ജി. രാമൻ നായർ ഉദ്ഘാടനം ചെയ്‌തു.
കമ്പിനി എംഡി വി.എൻ. മനോ ജ് അദ്ധ്യക്ഷനായി. ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എസ്. ഹരികുമാർ, നീതു ഹരികുമാർ, ജ്യോതി ബിനു തുടങ്ങിയവർ പങ്കെടുത്തു. പത്ത് കിലോ തൂക്കമുള്ള വെളള അരിയും പച്ചരിയും 360 രൂപാ നിരക്കിൽ വിതരണം ചെയ്തു. അടുത്ത ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അരി വിതരണം നടത്തുമെന്ന് വി.എൻ. മനോജ് അറിയിച്ചു.
