വായനശാലാ സന്ദർശനവുമായി വിദ്യാർഥികൾ.
കാഞ്ഞിരപ്പള്ളി : വിദ്യാഭ്യാസവകുപ്പിന്റെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിൽ വിദ്യാർഥികൾ ഗ്രാമദീപം വായനശാല സന്ദർശിച്ചു. യു.എസ്.എസ്. സ്‌കോളർഷിപ്പ് നേടിയ ശേഷം ഹൈസ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായുള്ള പരിപാടിയാണ് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം.
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ 17 വിദ്യാർഥികളാണ് കോർഡിനേറ്റർ രാജേഷ് രാജുവിന്റെ നേതൃത്വത്തിൽ വായനശാലയിലെത്തിയത്. കുട്ടികളെ മധുരം നൽകി വായനശാല പ്രവർത്തകർ സ്വീകരിച്ചു. ലൈബ്രറിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ലൈബ്രേറിയൻ ജയാ സോമദാസ് വിശദീകരിച്ചു. സെക്രട്ടറി പി.എൻ.സോജൻ, വൈസ്പ്രസിഡന്റ് മിനി സേതുനാഥ്, ടി.പി.ശ്രീലാൽ എന്നിവർ സംസാരിച്ചു.
