KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു ;  നിർത്താതെ പോയ കാറിന്റെ ഡ്രൈവർ അടുത്ത ദിവസം അടുത്തദിവസം പോലീസിൽ കീഴടങ്ങി.

പൊൻകുന്നം: ജനമൈത്രി പോലീസും പൊതുപ്രവർത്തകരും ചേർന്ന് നടത്തുന്ന അയ്യപ്പസേവാകേന്ദ്രത്തിൽ നിന്ന് അർധരാത്രി വീട്ടിലേക്ക് മടങ്ങിയ പ്രവർത്തകന്റെ ബൈക്കിൽ കാറിടിച്ച് പരിക്ക്. പൊൻകുന്നം പുത്തൻപുരയിൽ പി.പ്രസാദി(64)നാണ് സാരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ പൊൻകുന്നം സിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസിന്റെ അയ്യപ്പസേവാകേന്ദ്രത്തിന് നേതൃത്വം നൽകുന്ന പ്രസാദ് ദേശീയപാതയിലൂടെ ബൈക്കോടിച്ച് പോകവേയാണ് കഴിഞ്ഞ ദിവസം രാത്രി പൊൻകുന്നം ഗവ.ഹൈസ്‌കൂളിന് സമീപം അപകടമുണ്ടായത്. പാർക്കിങ് ലൈറ്റില്ലാതെ റോഡരികിൽ നിർത്തിയിട്ട കാർ പെട്ടെന്ന് റോഡിന് കുറുകെ തിരിച്ചപ്പോഴാണ് അപകടം. ഇടതുകാലിന്റെ തുടയെല്ലിന് പരിക്കുള്ളതിനാൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. മുഖത്തും ശരീരമാകെയും പരിക്കുണ്ട്.

ബൈക്കിലിടിച്ച കാർ നിർത്താതെ പോയി. സി.സി.ടി.വി.ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് കാർ തിരിച്ചറിഞ്ഞതോടെ പനമറ്റം സ്വദേശികളായ യുവാക്കൾ അടുത്തദിവസം പോലീസിൽ കീഴടങ്ങി. കാഞ്ഞിരപ്പള്ളി ലീഗൽ സർവീസ് അദാലത്ത് കോടതിയിലെ പാരാലീഗൽ വോളണ്ടിയറായ പ്രസാദ് അടുത്തിടെ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചുവരികയായിരുന്നു.

error: Content is protected !!