കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന കോട്ടയം റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
കാഞ്ഞിരപ്പള്ളി : നവംബർ 28, 30 ഡിസംബർ ഒന്ന് രണ്ട് തിയതികളിൽ കാഞ്ഞിരപ്പള്ളിയിൽ വെച്ചു നടക്കുന്ന റവന്യു ജില്ലാ സ്‌കൂൾ കലോൽസവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് സ്‌കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ വെച്ച് റോണി കെ ബേബി എം.എൽ.എ., ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: തോമസ് കുന്നപ്പള്ളിയ്ക്ക് കൈമാറിയാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.
.പഞ്ചായത്ത് പ്രസിഡൻ്റ് സുനി പത്യാല, കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിൽ തേനംമാക്കൽ, ഹയർ സെക്കൻഡറി ജില്ലാ കോ ഓർഡിനേറ്റർ ടോമി ജോസഫ് എന്നിവർ പ്രസംഗിച്ചു.
നവംബർ 28,30, ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് കലോത്സവം. . കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂളാണ് പ്രധാന വേദി. കാഞ്ഞിരപ്പള്ളി
സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, എ .കെ .ജെ .എം . സ്കൂൾ, പേട്ട ഗവൺമെൻ്റ് ഹൈസ്കൂൾ, മൈക്ക സ്കൂൾ, എൻ.എച്ച്.എ സ്കൂൾ, കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലി ഹാൾ എന്നിങ്ങനെ 19 വേദികളാണ് ഒരുക്കിയിരിക്കുന്നത്. 13 ഉപജില്ലകളിൽ നിന്നായി യു പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി അയ്യായിരത്തിലധികം പ്രതിഭകൾ മത്സരിക്കും. 249 ഇനങ്ങളിലാണ് മത്സരങ്ങൾ.
28 ന് രാവിലെ കാഞ്ഞിരപ്പള്ളിയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ അണിനിരക്കുന്ന ഘോഷയാത്രയോടെയാണ് കലോത്സവത്തിനു തുടക്കമാകുന്നത്. തുടർന്ന് ഉദ്ഘാടന സമ്മേളനം നടക്കും.
