KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എലിക്കുളത്ത് വയോജന കലാകായികമേളയ്ക്ക് ആവേശതുടക്കം

എലിക്കുളം: എലിക്കുളം പഞ്ചായത്തിൽ വയോജന കലാകായികമേളയ്ക്ക് തുടക്കമായി. ഉരുളികുന്നം സഹൃദയ പകൽവീട്ടിൽ ഷട്ടിൽ മത്സരം സിംഗിൾ, ചീട്ടുകളി സപ്പോർട്ട് എന്നിവ നടത്തി. രണ്ടാംമൈൽ പകൽവീട്ടിൽ കാരംസ്, ചെസ് മത്സരങ്ങളും നടത്തി. എല്ലാവാർഡിലെയും വയോജനക്കൂട്ടായ്മകളുടെയും പകൽവീടുകളുടെയും പങ്കാളിത്തത്തോടെ നടത്തുന്ന മത്സരങ്ങൾക്ക് പഞ്ചായത്തും നിറവ് 60 പ്ലസ് ഭാരവാഹികളുമാണ് നേതൃത്വം.

ചൊവ്വാഴ്ച ഇളങ്ങുളം ശാസ്താക്ഷേത്ര മൈതാനത്ത് 50 മീറ്റർ ഓട്ടം, ഷോട്ട്പുട്ട്, ജാവലിൻത്രോ, ഡിസ്‌കസ് ത്രോ എന്നീ കായിക മത്സരങ്ങൾ നടത്തും. ശാസ്താ ഓഡിറ്റോറിയത്തിൽ കസേരകളി, ബോൾ പാസിങ്, മെഴുകുതിരി കത്തിച്ചോട്ടം, ക്വിസ്, കഥാരചന, കവിതാരചന മത്സരങ്ങൾ നടത്തും.  

ബുധനാഴ്ച രാവിലെ 9.30-ന് ഇളങ്ങുളം ശാസ്താ ഓഡിറ്റോറിയത്തിൽ കേളി 2026 എന്ന വയോജനസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈസ്പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിക്കും. തുടർന്ന കലാമത്സരങ്ങൾ നടത്തും. വൈകീട്ട് സമാപനസമ്മേളനം ജില്ലാപഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

error: Content is protected !!