ചിറക്കടവ് പബ്ലിക് ലൈബ്രറിയിൽ സത്യസായി ജന്മദിനാഘോഷം.
ചിറക്കടവ്: സത്യസായിബാബയുടെ 101-ാം ജന്മദിനാഘോഷഭാഗമായി ചിറക്കടവ് പബ്ലിക് ലൈബ്രറി സമ്മേളനവും ജീവകാരുണ്യപ്രവർത്തനങ്ങളും നടത്തി. പ്രൊഫ.റോണി കെ.ബേബി എം.എൽ.എ. ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്തു.
പൊൻകുന്നം പ്രസ് സെന്റർ പ്രസിഡന്റ് എസ്.ബിജു അധ്യക്ഷത വഹിച്ചു. മെന്റലിസ്റ്റ് ഡോ.സജീവ് പള്ളത്ത് ജീവകാരുണ്യപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് രാജൻ പാലാഴി മുഖ്യപ്രഭാഷണം നടത്തി. അഡ്വ.സുമേഷ് ആൻഡ്രൂസ്, രാജേഷ് പൊൻകുന്നം, പി.എസ്.ഹരിലാൽഎന്നിവർ പ്രസംഗിച്ചു. ചികിത്സാസഹായം, ഭക്ഷ്യക്കിറ്റ് വിതരണം എന്നിവ നടത്തി.
