മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ക​ർ​ച്ച​വ്യാ​ധി​ക്ക് ത​ട​യി​ടാ​ൻ നാ​ടെ​ങ്ങും ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി അ​ധി​കൃ​ത​ർ ഓ​ടി ന​ട​ക്കു​മ്പോ​ൾ ഭ​ര​ണ സി​രാ​കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു കൂ​ടു​ന്നു. സി​വി​ൽ സ്റ്റേ​ഷ​നി​ലെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് വ​ള​പ്പി​ൽ ത​ന്നെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.

എ​സ്ബി​ഐ ബാ​ങ്കി​ന് സ​മീ​പ​മു​ള്ള ക​വാ​ട​ത്തി​നോ​ട് ചേ​ർ​ന്നാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത്. സി​വി​ൽ സ്റ്റേ​ഷ​നി​ലെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് വ​ള​പ്പി​ൽ ത​ന്നെ ഇ​വി​ടെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. പേ​പ്പ​റു​ക​ളും പ്ലാ​സ്റ്റി​ക്ക് കൂ​ടു​ക​ളും ഭ​ക്ഷ​ണ മാ​ലി​ന്യ​ങ്ങ​ളും എ​ല്ലാം ഇ​തി​ലു​ൾ​പ്പെ​ടും. ഗേ​റ്റി​ന് സ​മീ​പ​ത്തേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ചി​ത​റി തെ​റി​ച്ച​തോ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന പൊ​തു ജ​നം ഇ​വ​യി​ൽ ച​വി​ട്ടി ന​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. 

പ​ക​ർ​ച്ച​വ്യാ​ധി ത​ട​യാ​ൻ ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി അ​ധി​കൃ​ത​ർ ഓ​ടി ന​ട​ക്കു​മ്പോ​ഴാ​ണ് താ​ലൂ​ക്കി​ലെ ഭ​ര​ണ സി​രാ​കേ​ന്ദ്ര​മാ​യ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ഇ​ത്ത​ര​ത്തി​ൽ അ​ല​ക്ഷ്യ​മാ​യി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യി​രി​ക്കു​ന്ന​ത് എ​ന്ന​താ​ണ് വി​രോ​ധാ​ഭാ​സം. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ കി​ട​ക്കു​ന്ന​തു കാ​ര​ണം തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​വും ഇ​വി​ടെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. വി​ല്ലേ​ജോ​ഫീ​സി​നോ​ട് ചേ​ർ​ന്നാ​ണ് മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​തു​കൊ​ണ്ട് ത​ന്നെ ദു​ർ​ഗ​ന്ധം സ​ഹി​ച്ച് ക​ഴി​യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ർ.
നേ​ര​ത്തെ മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത് വി​ല​ക്കി​യ​തോ​ടെ ക​ത്തി​ക്കു​ന്ന​ത് നി​ർ​ത്തി​യെ​ങ്കി​ലും മാ​ലി​ന്യ നി​ക്ഷേ​പം യ​ഥേ​ഷ്ടം തു​ട​ർ​ന്നു. സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​വാ​ൻ പാ​ടി​ല്ല​ന്ന് ത​ഹ​സി​ൽ​ദാ​ർ ഓ​രോ സ്ഥാ​പ​ന മേ​ല​ധി​കാ​രി​ക​ൾ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ങ്കി​ലും ഫ​ലം കാ​ണാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.

error: Content is protected !!