KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വെയില്‍ കത്തുന്നു; ഓടിത്തളര്‍ന്ന്‌ അഗ്നിശമന സേന

കാഞ്ഞിരപ്പള്ളി : വെയില്‍ കത്തുമ്പോള്‍ ഓടിത്തളര്‍ന്ന്‌ അഗ്നിശമന സേന. തുടര്‍ച്ചയായ ദിവസങ്ങളില്‍ വിശ്രമം പോലുമില്ലാതെ പണിയെടുക്കേണ്ട അവസ്‌ഥയിലാണു അഗ്നിശമന സേനാംഗങ്ങള്‍.
ഏതാനും ദിവസങ്ങളായി രാത്രി പകല്‍ ഭേദമെന്യേ തീയണയ്‌ക്കാന്‍ ഓടുകയാണു സേന. പൊള്ളുന്ന ചൂടും നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കും സേനാംഗങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്‌.
അലാറാം മുഴക്കി എത്തിയാല്‍ പോലും മുന്നില്‍ പോകുന്ന വാഹനങ്ങള്‍ വഴിമാറി കൊടുക്കാന്‍ തയാറാകുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.
നാട്ടുകാര്‍ക്ക്‌ ഇടപെടാവുന്ന നിസാരകാര്യങ്ങള്‍ക്കു പോലും അഗ്നിശമന സേനയെ വിളിക്കുന്നതായി ആക്ഷേപം നിലനില്‍ക്കുന്നുണ്ട്‌.
വഴി സൗകര്യമില്ലാത്തതിനാല്‍ ചില സ്‌ഥലങ്ങളില്‍ എത്തപ്പെടാനും കഴിയുന്നില്ല.

error: Content is protected !!