KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തുലാപ്പളളി മാർത്തോമ്മാശ്ലീഹാ തീർത്ഥാടന ദൈവാലയത്തിൽ തിരുന്നാൾ ആഘോഷം.

.

കണമല : പമ്പാവാലി-തുലാപ്പളളി മാർത്തോമ്മാശ്ലീഹാ തീർത്ഥാടന ദൈവാലയത്തിൽ  ഇടവകാ മദ്ധ്യസ്ഥനായ വി തോമ്മാശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും വി.സെബസ്ത്യാനോസിൻ്റെയും വി.ഗീവർഗ്ഗീസിൻ്റെയും സംയുക്ത തിരുന്നാൾ ആഘോഷത്തിന് കൊടിയേറി.

വികാരി ഫാ. സെബിൻ ഉള്ളാട്ട് കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് ഫാ.ഡോ.ജോസ് ചിറ്റടിയിൽ ദിവ്യബലി അർപ്പിച്ചു. ഇന്നലെ വൈകുന്നേരം 4-30  ന് മുളംകുന്ന് ഇൻഫൻ്റ് ജീസസ് ചർച്ച് വികാരി ഫാ.വർഗ്ഗീസ് ഞള്ളിമാക്കൽ ദിവ്യബലി അർപ്പിച്ചു . ഇന്ന് ഉച്ചക്ക്  2.30  ന്  ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഏന്തയാർ സെൻ്റ് ജൂഡ് പള്ളി  വികാരി ഫാ.ജിനോ വാഴയിൽ കാർമികത്വം വഹിക്കും. തുടർന്ന് ആഘോഷമായ

തിരുനാൾ പ്രദക്ഷിണം ആലപ്പാട്ട് കുരിശടിയിലേക്ക് നടക്കും. മൂലക്കയം സെൻ്റ് മേരീസ് മലങ്കര പള്ളി അസി. വികാരി ഫാ. സ്കോട് സ്ലീബാ പുളിമൂടൻ തിരുന്നാൾ സന്ദേശം നൽകും. പ്രദക്ഷിണം തിരികെ പള്ളിയിലെത്തുമ്പോൾ ആകാശവിസ്മയവും തുടർന്ന് കൊടിയിറക്കും നടക്കുമെന്ന് കൈക്കാരൻമാരായ ബിനോയി പുളിയ്ക്കൽ, ലിൻസ് വടക്കേൽ എന്നിവർ അറിയിച്ചു.

error: Content is protected !!