ഒരു വട്ടം കൂടി : പൂർവ്വവിദ്യാർത്ഥി സംഗമം ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്‌കൂളിൽ

ചിറക്കടവ് : സെന്റ് ഇഫ്രേംസ് ഹൈസ്‌കൂളിലെ 1985-88 ബാച്ചിന്റെ ഒത്തുചേരൽ ഫെബ്രുവരി 18- ആം തീയതി രാവിലെ 9:30 മുതൽ നടത്തപ്പെടുന്നു. സ്വദേശത്തും വിദേശത്തുമായി ഉള്ള 123 പേരുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ നിന്നും 75ഓളം കൂട്ടുകാരും അധ്യാപകരും ശനിയാഴ്ച ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്‌കൂളിൽ ഒത്തു ചേരുകയാണ്.

ഗുരുവന്ദനം, പരിചയപ്പെടുത്തൽ , നിത്യതയിലേയ്ക്ക് വിളിക്കപ്പെട്ട അധ്യാപകരെയും സഹപാഠികളെയും അനുസ്മരിക്കൽ, സ്നേഹവിരുന്ന്, കലാപരിപാടികൾ ഉൾപ്പെടെയുള്ള പരിപാടികൾ ക്രമീകരിച്ചിട്ടുള്ളതായി സംഘാടകർ അറിയിച്ചു. ഈ കൂട്ടായ്മയിലെ ഏറെപേരും 35 വർഷത്തിനു ശേഷം ഈ സരസ്വതീക്ഷേത്രത്തിന്റെ അങ്കണത്തിൽ ഒത്തൊരുമിക്കുന്നു എന്ന പ്രത്യേകതയും ഈ കൂട്ടായ്മയ്ക്ക് ഉണ്ട്.

സെന്റ് ഇഫ്രേംസ് ഹൈസ്‌കൂളിൽ 1988 എസ്.എസ്.എൽ .സി. ബാച്ചിൽ പഠിച്ചിരുന്നവരും ഇപ്പോൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടാത്തവർ ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
6238695395, 9961684818, 8921099877, 9447230954

error: Content is protected !!