KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സൗജന്യ മെഡിക്കൽ ക്യാമ്പ് 


മുണ്ടക്കയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റും, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയും സംയുക്തമായി  സൗജന്യ മെഡിക്കൽ ക്യാമ്പ് മുണ്ടക്കയം സി.എസ്.ഐ പാരീഷ് ഹാളിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ്
  ടി.എസ് റഷീദിന്റെ അധ്യക്ഷതയിൽ നടന്ന മെഡിക്കൽ ക്യാമ്പ് പൂഞ്ഞാർ എം.എൽ.എ അഡ്വ:  സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്  ജനറൽ സെക്രട്ടറി പി.എം നജീബ്, സംസ്ഥാന കൗൺസിൽ അംഗം ആർ.സി നായർ, പ്രസ് ക്ലബ് പ്രസിഡന്റ് ബോബിന മാത്യു, ട്രഷറർ  സിനോൾ തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനറൽ മെഡിസിൻ, ഓർത്തോ വിഭാഗം, നേത്ര വിഭാഗം, ജനറൽ സർജറി വിഭാഗം  എന്നിവയായിരുന്നു ക്യാമ്പിൽ ഒരുക്കിയ സേവനങ്ങൾ. ക്യാമ്പിൽ രക്തദാനവും ഒരുക്കിയിരുന്നു.രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയായിരുന്നു ക്യാമ്പ് നടന്നത്.

error: Content is protected !!