വോട്ടര്‍ ഐ.ഡി., ആധാര്‍ ലിങ്കിങ്
കാഞ്ഞിരപ്പള്ളി: പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍ ഐ.ഡി., ആധാര്‍ ലിങ്കിങ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ബൂത്ത് ബി.എല്‍.ഒ മാര്‍ ഭവന സന്ദര്‍ശനം, ക്യാംപെയ്‌നുകള്‍ എന്നിവ നടത്തി വരികയാണ്.. ഇത് വരെ 60 ശതമാനം ലിങ്കിങ് പൂര്‍ത്തിയാക്കി. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.