KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സഹകരണബാങ്ക് ശാഖ ഉദ്ഘാടനം ചെയ്തു

 

വെള്ളാവൂർ സർവീസ് സഹകരണബാങ്കിന്റെ വെള്ളാവൂർ ശാഖ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

മണിമല: കടയനിക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന വെള്ളാവൂർ സർവീസ് സഹകരണ ബാങ്കിന്റെ ശാഖ വെള്ളാവൂർ കവലയിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.കെ. രാഘവൻ പിള്ള അധ്യക്ഷനായിരുന്നു.

ആന്റോ ആന്റണി എം.പി. വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ശ്രീജിത്ത്, ജില്ലാപഞ്ചായത്തംഗം ഹേമലത പ്രേംസാഗർ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജിത്ത് വെള്ളാവൂർ, പഞ്ചായത്തംഗങ്ങളായ പി. രാധാകൃഷ്ണൻ, ആതിര വേണുഗോപാൽ, സന്ധ്യാ റെജി തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!