KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓട്ടത്തിനിടയിൽ സ്കൂൾ ബസിന്റെ സ്റ്റെപ്പിനി ടയർ ഊരി തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മുക്കൂട്ടുതറ : മുന്നിൽ പോയ സ്കൂൾ ബസിന്റെ സ്റ്റെപ്പിനി ടയർ ഊരി തെറിച്ച് പിന്നിൽ വന്ന ബൈക്ക് യാത്രികൻ വീണപ്പോൾ പിന്നാലെ വന്ന കാർ ബൈക്ക് യാത്രികന്റെ കഴുത്തിന്റെ ഭാഗത്തുകൂടി കയറിയിറങ്ങി ദാരുണ മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ നൽകിയെങ്കിലും മരണപ്പെടുകയായിരുന്നു. പാണപിലാവ് സ്വദേശി കരുമാലിപ്പുഴ കെ എം അനിൽകുമാർ (55) ആണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് എരുമേലി – കണമല ശബരിമല മുക്കൂട്ടുതറ എംഇ എസ് കോളേജിന് സമീപം ജല അതോറിറ്റി പ്ലാന്റ് ഹൗസിന് മുമ്പിലുള്ള വളവിലാണ് അപകടം. കഴുത്തിൽ അതീവ ഗുരുതര പരിക്കുകളോടെ അനിൽകുമാറിനെ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ ആണ് പ്രവേശിപ്പിച്ചത്. അടിയന്തിര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടശേരിക്കരയിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായ അനിൽകുമാർ ജോലി കഴിഞ്ഞ് പാണപിലാവിലെ വീട്ടിലേക്ക് ബൈക്കിൽ മടങ്ങി വരുമ്പോഴായിരുന്നു അപകടം. എരുമേലി പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവം സംബന്ധിച്ച് കേസെടുത്തിട്ടുണ്ട്. ഭാര്യ സുശീല. മകൻ അജേഷ്. സംസ്കാരം പിന്നീട്.

error: Content is protected !!