KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷവും അടഞ്ഞുകിടന്ന റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

കാഞ്ഞിരപ്പള്ളി : പേട്ട സ്കൂൾ – ഗണപതിയാർ കോവിൽ -കൊടുവന്താനം റോഡിന് 2022-23 സാമ്പത്തിക വർഷത്തിൽ അനുവദിച്ച മെയിന്റൻസ് ഗ്രാൻഡ് ഫണ്ടിൽ ഉൾപ്പെടുത്തി നടത്തിയ റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷവും അടഞ്ഞുകിടന്ന റോഡ് ചൊവ്വാഴ്ച രാവിലെ ഗ്രാമ പഞ്ചയാത്ത് അംഗം സുനിൽ തേനംമാക്കൽ ഉദ്‌ഘാടനം ചെയ്ത് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.

അൻവർഷ കോന്നാട്ടുപറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സെയ്യദ് ചെറുകര , നൗഷാദ് കണ്ടത്തിൽ , നെജീബ് കാഞ്ഞിരപ്പള്ളി, ജലിൽ കോട്ടവാതുക്കൽ ,നദിർഷാ കോന്നാട്ടുപറമ്പിൽ , ഇല്യാസ് ചെരിപുറം, റസാക്ക് ഇല്ലത്തുപറമ്പിൽ, ഉനൈസ് വാഴേപറമ്പിൽ , ഹാഷിം പട്ടിമറ്റം , എം.എസ്.ഷാജി , ഇസ്മായിൽ മരുതംകുന്നേൽ , തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!