KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മാലിന്യം തള്ളലിന്എതിരേ നടപടിവേണം 

 

പൊൻകുന്നം: മൂലകുന്ന് ഭാഗത്ത് മാലിന്യം തള്ളൽ പതിവായതിനാൽ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ജാഗ്രതാസമിതി രൂപവത്കരിച്ച് പട്രോളിങ് നടത്താൻ തീരുമാനിച്ചു. മൂലകുന്ന്, പാറക്കടവ്, പുലിയറ, കെ.വി.എം.എസ്.റോഡ് എന്നിവിടങ്ങളിലെ മാലിന്യം തള്ളലാണ് നാട്ടുകാർക്ക് ദുരിതമായത്. രാത്രികാല പട്രോളിങ് കൂടാതെ പ്രദേശത്തെ സി.സി.ടി.വി. ക്യാമറകൾ പരിശോധിക്കാനും തീരുമാനിച്ചു. വി.ഡി. നാരായണൻ(കൺ.), കെ. രാജേന്ദ്രൻ, വി.ജി. സുകുമാരപ്പണിക്കർ, അനിരുദ്ധൻ പുലിയറ, എൻ.ബി. പിള്ള, വി.പി. സോമൻ, ദർശന കുഞ്ഞുമോൻ എന്നിവരടങ്ങുന്ന ജാഗ്രതാസമിതി പ്രവർത്തനം തുടങ്ങി.

error: Content is protected !!