തീർഥാടകരുടെ കാർ നിർത്തിയിട്ട കാറിൽ ഇടിച്ചു; 2 പേർക്ക് പരുക്ക്

കോരുത്തോട് ∙ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ രണ്ട് തീർഥാടകർക്ക് പരുക്ക്. തീർഥാടക വാഹനങ്ങളുടെ അമിത വേഗം മൂലം ജനങ്ങൾ ഭീതിയിലാണ്. ഇന്നലെ വൈകിട്ട് 3.15ന് സെന്റ് ജോർജ് സ്കൂളിനു മുൻപിലായിരുന്നു അപകടം. വഴിയരികിൽ നിർത്തിയിട്ടിരുന്ന കൊച്ചുപറമ്പിൽ അജു സെബാസ്റ്റ്യന്റെ കാറിലാണ് തീർഥാടക വാഹനം ഇടിച്ചത്. ആന്ധ്ര സ്വദേശികളായ രണ്ട് തീർഥാടകർക്ക് നിസ്സാര പരുക്കേറ്റു. കാറുകൾ ഭാഗികമായി തകർന്നു.

മുണ്ടക്കയം – കോരുത്തോട് – കണമല ശബരിമല പാതയിൽ പള്ളിപ്പടി ഭാഗത്ത് റോഡിൽ നടപ്പാത ഇല്ലാത്തത് അപകട സാധ്യത വർധിപ്പിക്കുകയാണ്. ടാറിങ്ങിന് സമീപത്തെ കുഴികൾ നികത്താതെ കിടക്കുന്നതിനാൽ കാൽനടയാത്രക്കാർ റോഡിൽ കയറി നടക്കുകയാണ്. തീർഥാടക കാലത്ത് വേഗത്തിൽ ഇതര സംസ്ഥാന വാഹനങ്ങൾ കടന്നു പോകുന്ന സ്ഥലമാണിത്.

error: Content is protected !!