KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്കൂട്ടർ അപകടത്തിൽ മധ്യവയസ്ക മരിച്ചു , ഒരാൾ ഗുരുതരാവസ്‌ഥയിൽ

കോരുത്തോട്: സ്കൂട്ടർ മറിഞ്ഞ് മധ്യവയസ്ക മരിച്ചു. കോരുത്തോട് ചണ്ണപ്ലാവ് തുണ്ടിത്തറ വീട്ടിൽ അശ്വതി സന്തോഷ് (53 ) ആണ് മരിച്ചത്. ബുധൻ വൈകീട്ട് 5.30 ഓടെ കോരുത്തോട് ബാങ്ക് പടി- പത്തേക്കർ റോഡിലാണ് അപകടം നടന്നത് .

സഹോദരി പുത്രൻ രാഹുലിനൊപ്പം സ്കൂട്ടറിൽ കോരുത്തോട്ടിലേക്ക് വരും വഴി സ്കൂട്ടർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഒരാഴ്ച മുമ്പാണ് രാഹുലിന്റെ പിതാവ് മരണപ്പെട്ടത്. അതിനാല്‍ സഹോദരിയേയും കുടുംബത്തെയും കാണുന്നതിനു വേണ്ടിയാണ് അശ്വതി പട്ടാളക്കുന്നിലെത്തിയത്. തിരികെ രാഹുല്‍ മാതൃസഹോദരിയെ വണ്ടന്‍പതാലിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
രാഹുലിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭർത്താവ്: സന്തോഷ് (ദുബായ്) മകൻ:വരുൺ. മകൾ: വരദ( ഇരുവരും ദുബായ്).

error: Content is protected !!