KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തെരുവ് നായകളെ പിടികൂടണമെന്ന് പാറത്തോട് ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷൻ

പാറത്തോട് : പാറത്തോട് ടൗണിലും പരിസരപ്രദേശങ്ങളിലുമായി അലഞ്ഞു തിരിഞ്ഞ് പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന തെരുവ് നായകളെ പിടികൂടണമെന്നും കൈവരിത്തോടുകളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പാറത്തോട് ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. റിപ്ലബ്ളിക്ക് ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രസിഡണ്ട് ഷാജി പാടിക്കൽ അധ്യക്ഷത വഹിച്ചു .സെക്രട്ടറി നാസർ മുണ്ടക്കയം, ട്രഷറർ പി.എച്ച്. ഷംസുദ്ദീൻ, അബ്ദുൽ കരിം,റജീന നവാസ് , ബാവൻ ജെ. ജി, നിസാമുദ്ദീൻ, നിഷ നവാസ്എന്നിവർ പ്രസംഗിച്ചു

error: Content is protected !!