KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യാത്രയ്ക്കിടെ മാല നഷ്ടപ്പെട്ടു; കണ്ടെത്തി തിരികെ നൽകി ബസ് ജീവനക്കാർ

കാഞ്ഞിരപ്പള്ളി ∙ ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ട സ്വർണ മാല കണ്ടെത്തി നൽകി കെഎസ്ആർടിസി ബസ് ജീവനക്കാർ. സുൽത്താൻ ബത്തേരി ഡിപ്പോയിലെ കണ്ടക്ടർ മുഹമ്മദലി, ഡ്രൈവർ എ.ഷിബു എന്നിവരാണ് മാതൃകയായത്.

കഴിഞ്ഞ ശനിയാഴ്ച മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ സുഹൈലും കുടുംബവും ചാലക്കുടിയിലെ ബന്ധുവീട്ടിലേക്കു പോകുന്നതിനായി കെഎസ്ആർടിസി സുൽത്താൻ ബത്തേരി ബസിൽ യാത്ര ചെയ്തിരുന്നു. അവിടെ എത്തിയ ശേഷമാണ് മൂന്നര വയസ്സുകാരി മകളുടെ മാല നഷ്ടപ്പെട്ടതായി അറിയുന്നത്. യാത്ര ചെയ്ത കെഎസ്ആർടിസി ബസിലാണു മാല നഷ്ടപ്പെട്ടതെന്ന സംശയത്താൽ കണ്ടക്ടർ മുഹമ്മദലിയെ വിളിച്ച് വിവരം അറിയിച്ചു.

ഇതോടെ ഇവർ ബസിൽ നടത്തിയ തിരച്ചിലിൽ മാല കണ്ടെത്തുകയും വിവരം സുഹൈലിനെ അറിയിക്കുകയും ചെയ്തു. പിന്നീട് ഇന്നലെ ബസ് കാഞ്ഞിരപ്പള്ളിയിലെത്തിയപ്പോൾ ബസ് സ്റ്റാൻഡിൽ വച്ച് സുഹൈലിനു മാല കൈമാറി.

error: Content is protected !!