KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാപ്പ ലംഘിച്ചു; യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി ∙ കാപ്പ നിയമം ലംഘിച്ചതിന് വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ആനക്കല്ല് ചെരിവുപുറത്ത് ഫൈസൽ ഷാജിയെ (30) അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, അടിപിടി, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാളെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 9 മാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു. ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐമാരായ രഘുകുമാർ, അനിൽ തോമസ്, സിപിഒ മാരായ സമീർ, പീറ്റർ, അരുൺ, സജീവ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

error: Content is protected !!