KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇഡ്ഡലിത്തട്ടിൽ കൈവിരൽ കുടുങ്ങിയ മൂന്നു വയസ്സുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

കാഞ്ഞിരപ്പള്ളി ∙ ഇഡ്ഡലിത്തട്ടിൽ കൈവിരൽ കുടുങ്ങിയ മൂന്നു വയസ്സുകാരിക്കു രക്ഷകരായി അഗ്നിരക്ഷാ സേന. കപ്പാട് മൂന്നാം മൈൽ പീടികയ്ക്കൽ ഇജാസിന്റെ മകൾ ജാസിയ മറിയത്തിന്റെ കൈവിരലാണ് ഇഡ്ഡലിത്തട്ടിൽ കുടുങ്ങിയത്. അഗ്നിരക്ഷാസേന ഇഡ്ഡലിത്തട്ടു മുറിച്ച് മാറ്റിയാണ് കുട്ടിയുടെ കൈവിരൽ പുറത്തെടുത്തത്.

പാത്രങ്ങളുമായി കളിക്കുന്നതിനിടെ ജാസിയയുടെ കൈവിരൽ ഇഡ്ഡലിത്തട്ടിനു നടുവിലെ ദ്വാരത്തിൽ കുടുങ്ങുകയായിരുന്നു. വീട്ടുകാർ വിരൽ ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടെ വിരൽ ചെറുതായി മുറിഞ്ഞു. ഇതോടെ കുട്ടിയെ അഗ്നിരക്ഷാസേനയുടെ ഓഫിസിലത്തിച്ചു. കുഞ്ഞിന് ആദ്യം ജൂസ് വാങ്ങി നൽകിയ സേനാംഗങ്ങൾ കുട്ടിയുമായി ചങ്ങാത്തം കൂടി ഒരു മണിക്കൂറോളമെടുത്താണു ഇഡ്ഡലി തട്ട് മുറിച്ചു മാറ്റിയത്.

error: Content is protected !!