KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഉത്ഥാനം നല്കുന്ന സന്തോഷം പ്രഘോഷിക്കണം: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി : പ്രത്യാശയോടെ സകല സാഹചര്യങ്ങളെയും ദർശിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്ന ഈശോ മിശിഹായാകുന്ന സമാധാനം പങ്കു വയ്ക്കുന്നതിന് സാധിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ . കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീദ്രൽ പള്ളിയിൽ നടത്തപ്പെട്ട ഉയിർപ്പ് തിരുനാൾ തിരുക്കമ്മർങ്ങളിൽ സന്ദേശം നല്കുകയായിരുന്നു.

തകർന്നു പോയെന്നും വീണ്ടെടുപ്പ് സാധ്യമല്ലെന്നും നിരാശപ്പെടുന്നവരിലേക്ക് ഉത്ഥാനത്തിന്റെ സന്തോഷം പകരുവാൻ നമുക്കാവണം. ഭയപ്പെടാതിരിക്കുവാൻ നിരന്തരം ആഹ്വാനം ചെയ്ത ഈശോമിശിഹായുടെ ജീവിക്കുന്ന സാന്നിധ്യത്തെ ഹൃദയം കൊണ്ടേറ്റു പറയുന്നവർ സകലതിനെയും പ്രത്യാശയോടെ അതിജീവിക്കുമെന്നും മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു.

ഞായറാഴ്ച്ച പുലർച്ചെ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ നടത്തപ്പെട്ട ഉയിർപ്പ് ഞായർ തിരുക്കർമ്മളിൽ കത്തീദ്രൽ വികാരി ആർച്ച് പ്രീസ്റ്റ് വർഗ്ഗീസ് പരിന്തിരിക്കൽ, ഫാ. ജോർജ് കുഴിപ്പള്ളിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

error: Content is protected !!