എസ്.എസ്.എൽ.സി : എ.കെ.ജെ.എം. സ്കൂളിന് 55 എ പ്ലസ് ..

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂൾ തുടർച്ചയായ നൂറു മേനിയുടെ നിറവിൽ. ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ 132 വിദ്യാർത്ഥികളും വിജയിച്ചു. 55 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ്സും 20 പേർ 9 എ പ്ലസ്സും നേടി. കഴിഞ്ഞ വർഷത്തെക്കാളും കൂടുതൽ പേർ ഫുൾ എ പ്ലസ്സ് കരസ്ഥമാക്കി. വിജയികളെ സ്കൂൾ മാനേജ്മെന്റും പി.ടി.എ. യും സ്റ്റാഫും അഭിനന്ദിച്ചു.

ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളുടെ ഫോട്ടോകൾ ഇവിടെ കാണുക

error: Content is protected !!